ബ്രസീലിന് കനത്ത തിരിച്ചടി; നെയ്മറിന് പരിക്ക്; രണ്ട് മല്‍സരങ്ങളില്‍ നിന്ന് പുറത്ത്

Update: 2022-11-25 17:41 GMT




ദോഹ: സെര്‍ബിയക്കെതിരായ ലോകകപ്പിലെ ആദ്യ മല്‍സരത്തില്‍ പരിക്കേറ്റ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന് ലോകകപ്പിലെ രണ്ട് മല്‍സരങ്ങള്‍ നഷ്ടമാവും. സ്വിറ്റ്‌സര്‍ലന്റിനെതിരായ മല്‍സരവും കാമറൂണിനെതിരായ മല്‍സരവുമാണ് താരത്തിന് നഷ്ടമാവുക. കണങ്കാലിനേറ്റ പരിക്കാണ് തിരിച്ചടിയായത്. സെര്‍ബിയക്കെതിരായ മല്‍സരത്തില്‍ പരിക്കേറ്റ താരം തുടര്‍ന്നും കളിച്ചിരുന്നു. എന്നാല്‍ വേദന അസഹ്യമായതിനെ തുടര്‍ന്ന് നെയ്മറിനെ പിന്‍വലിക്കുകയായിരുന്നു.




Tags: