പിഎസ്ജി-മാര്‍സിലെ മല്‍സരത്തില്‍ കയ്യാങ്കളി; വീണത് 12 മഞ്ഞയും അഞ്ച് ചുവപ്പും

Update: 2020-09-14 03:24 GMT

പാരിസ്: ഫ്രഞ്ച് ലീഗ് ചാംപ്യന്‍മാര്‍ക്ക് വീണ്ടും തോല്‍വി. ലീഗ് വണ്ണിലെ രണ്ടാം മല്‍സരത്തില്‍ മാര്‍സിലെയാണ് എതിരില്ലാത്ത ഒരു ഗോളിന് പിഎസ്ജിയെ തോല്‍പ്പിച്ചത്. മല്‍സരത്തില്‍ ഉടനീളം കയ്യാങ്കളിയാണ് നടന്നത്. 12 മഞ്ഞകാര്‍ഡും അഞ്ച് ചുവപ്പ് കാര്‍ഡുമാണ് ഇന്നത്തെ മല്‍സരത്തില്‍ പിറന്നത്. കൊവിഡ് ബാധിച്ച് തിരിച്ചെത്തിയ നെയ്മര്‍, കുര്‍സാവാ, പെരിഡസ് എന്നീ പിഎസ്ജി താരങ്ങള്‍ക്കാണ് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. ആംവി, ബെനെഡെറ്റോ എന്നീ മാര്‍സിലെ താരങ്ങള്‍ക്കും ചുവപ്പ് കാര്‍ഡ് ലഭിച്ചു. മാര്‍സിലെയുടെ തൗവിന്‍ 31ാം മിനിറ്റിലാണ് വിജയ ഗോള്‍ നേടിയത്. മാര്‍സിലെ താരത്തെ അടിച്ചതിനാണ് നെയ്മര്‍ക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. അതിനിടെ താന്‍ വംശീയമായി അധിക്ഷേപിക്കപ്പെട്ടുവെന്ന് നെയ്മര്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതില്‍ അന്വേഷണം നടക്കുകയാണ്. പിഎസ്ജിയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മല്‍സരത്തിന് 5000 കാണികള്‍ക്ക് പ്രവേശനം ഉണ്ടായിരുന്നു. രണ്ട് തോല്‍വിയുമായി പിഎസ്ജി ലീഗില്‍ 18ാം സ്ഥാനത്താണ്.

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാമിന് തോല്‍വി. ഇന്ന് നടന്ന മല്‍സരത്തില്‍ എവര്‍ട്ടണ്‍ എതിരില്ലാത്ത ഒരു ഗോളിനാണ് സ്പര്‍സിനെ തോല്‍പ്പിച്ചത്. മറ്റൊരു മല്‍സരത്തില്‍ ലെസ്റ്റര്‍ സിറ്റി വെസ്റ്റ് ബ്രൂംവിച്ചിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചു. രണ്ട് പെനാല്‍റ്റി ഗോളാക്കി മാറ്റിയ വാര്‍ഡിയാണ് ലെസ്റ്ററിന് വന്‍ ജയമൊരുക്കിയത്.

Neymar among FIVE players sent off in just 180 seconds in PSG's derby defeat by Marseille

Similar News