ന്യൂകാസില്‍ ആരാധകരോട് അറബ് വസ്ത്രങ്ങള്‍ ധരിക്കേണ്ടെന്ന് ക്ലബ്ബ്

അതിനിടെ കോച്ച് സ്റ്റീവ് ബ്രൂസിനെ ന്യൂകാസില്‍ പുറത്താക്കി.

Update: 2021-10-20 15:23 GMT


ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ക്ലബ്ബ് ന്യൂകാസില്‍ യുനൈറ്റഡ് ആരാധകരോട് സൗദി അറേബ്യന്‍ വസ്ത്രങ്ങള്‍ ധരിക്കേണ്ടെന്ന് ക്ലബ്ബ്. സൗദി പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് അടുത്തിടെയാണ് ഇംഗ്ലിഷ് ക്ലബ്ബിനെ ഏറ്റെടുത്തത്.ഏറ്റെടുക്കലിന് ശേഷം നടന്ന ആദ്യമല്‍സരത്തിനെത്തിയ നിരവധി കാണികള്‍ പരമ്പരാഗത അറേബ്യന്‍ വസ്ത്രം ധരിച്ചിരുന്നു. തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ ഇത്തരം വസ്ത്രങ്ങള്‍ ധരിക്കേണ്ടെന്ന് ക്ലബ്ബ് ആരാധകരോട് ആവശ്യപ്പെട്ടു. ഇത് അന്തിമ ശാസനയല്ല.ഇത്തരത്തിലുള്ള വസ്ത്രധാരണത്തില്‍ ക്ലബ്ബിനും ഉടമകള്‍ക്കും ബുദ്ധിമുട്ടില്ലെന്നും എന്നാല്‍ അറേബ്യന്‍ സംസ്‌കാരത്തില്‍ ജീവിക്കുന്നവരെ ഇത് വേദനിപ്പിച്ചേക്കാമെന്നും ക്ലബ്ബ് അറിയിച്ചു. ആരാധകര്‍ അവരവരുടെ സംസ്‌കാരത്തിനനുസരിച്ച് വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രമിക്കണമെന്നും ക്ലബ്ബ് ആവശ്യപ്പെട്ടു.


അതിനിടെ കോച്ച് സ്റ്റീവ് ബ്രൂസിനെ ന്യൂകാസില്‍ പുറത്താക്കി.




Tags: