സൂപ്പര്‍ ന്യൂകാസില്‍; എവര്‍ട്ടണെ തറപ്പറ്റിച്ച് റെലഗേഷന് പുറത്തേക്ക്

മൂന്നാം ഗോള്‍ ജനുവരി സൈനിങ് ട്രിപ്പിയറിലൂടെ ആയിരുന്നു.

Update: 2022-02-09 04:14 GMT


ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ജനുവരി ട്രാന്‍സ്ഫറില്‍ വന്‍ സൈനിങുകള്‍ നടത്തിയ ന്യുകാസില്‍ യുനൈറ്റഡ് റെലഗേഷന്‍ ഭീഷണിയില്‍ നിന്ന് താല്‍ക്കാലികമായി പുറത്തേക്ക്.പുതിയ കോച്ച് ഫ്രാങ്ക് ലമ്പാര്‍ഡിന് കീഴിലിറങ്ങിയ എവര്‍ട്ടണെ 3-1നാണ് സൗദി ഭീമന്‍മാരുടെ ഉടമസ്ഥതയിലുള്ള ക്ലബ്ബ് വീഴ്ത്തിയത്. ജയത്തോടെ ന്യൂകാസില്‍ ലീഗില്‍ 17ാം സ്ഥാനത്തേക്ക് കയറി. എവര്‍ട്ടണ്‍ 16ാം സ്ഥാനത്താണ്. സെല്‍ഫ് ഗോളിലൂടെ എവര്‍ട്ടണ്‍ ആണ് ലീഡെടുത്തത്. എന്നാല്‍ മറ്റൊരു സെല്‍ഫ് ഗോളിലൂടെ തന്നെ ന്യുകാസില്‍ സമനില പിടിച്ചു. 56ാം മിനിറ്റില്‍ ഫ്രേസറിലൂടെ ന്യൂകാസില്‍ ലീഡെടുത്തു. മൂന്നാം ഗോള്‍ ജനുവരി സൈനിങ് ട്രിപ്പിയറിലൂടെ ആയിരുന്നു.


മറ്റൊരു മല്‍സരത്തില്‍ വാറ്റ്‌ഫോഡിനെ ഒരു ഗോളിന് പരാജയപ്പെടുത്തി വെസ്റ്റ് ഹാം ടോപ് ഫോറില്‍ കയറി.




Tags:    

Similar News