നേഷന്‍സ് ലീഗ്; ജയമില്ലാതെ ഇംഗ്ലണ്ട്; ജര്‍മ്മനിയെ സമനിലയില്‍ പിടിച്ചു

തുടര്‍ന്ന് 88ാം മിനിറ്റിലാണ് ഹാരി കെയ്‌നിലൂടെ ഇംഗ്ലണ്ട് സമനില പിടിച്ചത്.

Update: 2022-06-08 05:29 GMT


മ്യുണിക്ക്: നേഷന്‍സ് ലീഗില്‍ ഇംഗ്ലണ്ടിന് സമനില. കരുത്തരായ ജര്‍മ്മനിയോടാണ് ഇംഗ്ലണ്ട് സമനില പിടിച്ചത്. ആദ്യ മല്‍സരത്തില്‍ ഇറ്റലിയോട് സമനില പിടിച്ച ജര്‍മ്മനിക്ക് ഈ മല്‍സരത്തിലും ജയം എത്തിപ്പിടിക്കാനായില്ല. ഇംഗ്ലണ്ട് ആദ്യ മല്‍സരത്തില്‍ ഹംഗറിയോട് തോറ്റിരുന്നു. 50ാം മിനിറ്റില്‍ കിമ്മിച്ചിന്റെ അസിസ്റ്റില്‍ ഹൊഫ്മാനിലൂടെ ജര്‍മ്മനി ലീഡ് പിടിച്ചു. തുടര്‍ന്ന് 88ാം മിനിറ്റിലാണ് ഹാരി കെയ്‌നിലൂടെ ഇംഗ്ലണ്ട് സമനില പിടിച്ചത്. കെയ്‌നിന്റെ ഇംഗ്ലണ്ടിനായുള്ള 50 ഗോളാണ്.





Tags:    

Similar News