ദേശീയ സബ് ജൂനിയര്‍ ഫുട്ബോള്‍ ലീഗ്: പറപ്പൂര് എഫ്സിക്ക് സമനില
പറപ്പൂര് എഫ്സിയുടെ ആദ്യ കളിയില്‍ ജമ്മു കാശ്മീര്‍ ഫുട്ബോള്‍ അക്കാദമിയെ ഗോള്‍ രഹിത സമനിലയില്‍ തളച്ചു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ബ്ലാംഗ്ലൂര്‍ എഫ്സി 3-1 ന് സാല്‍ഗോക്കര്‍ ഗോവയെ പരാജയപ്പെടുത്തി.
ദേശീയ അണ്ടര്‍ 13 ഐ ലീഗിലെ ഫൈനല്‍ റൗണ്ട് പോരാട്ടത്തിന് ഗോവയില്‍ ആവേശോജ്ജ്വല തുടക്കം. വൈകീട്ട് 4 മണിക്ക് നടന്ന പറപ്പൂര് എഫ്സിയുടെ ആദ്യ കളിയില്‍ ജമ്മു കാശ്മീര്‍ ഫുട്ബോള്‍ അക്കാദമിയെ ഗോള്‍ രഹിത സമനിലയില്‍ തളച്ചു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ബ്ലാംഗ്ലൂര്‍ എഫ്സി 3-1 ന് സാല്‍ഗോക്കര്‍ ഗോവയെ പരാജയപ്പെടുത്തി. മേയ് 15 ബുധനാഴ്ച വൈകീട്ട് 4 മണിക്ക് പറപ്പൂര് എഫ്. സി. ശക്തരായ ബാംഗ്ലൂര്‍ എഫ്. സി.യെ നേരിടും.