സബ് ജൂനിയര്‍ ദേശീയ ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പ്: കേരള ടീമിനെ മുഹമ്മദ് ബിലാല്‍ നയിക്കും
നവംബര്‍ 20 മുതല്‍ ഡിസംബര്‍ മൂന്നുവരെ കല്‍ക്കത്തയിലെ കല്ല്യാണിയിലാണ് ചാംപ്യന്‍ഷിപ്പ്.കേരളം 20-ന് മേഘാലയയേയും 22-ന് ഗോവയേയും 24-ാന് പഞ്ചാബിനേയും 26-ന് ഒഡീഷയേയും നേരിടും.
കൊച്ചി: സബ് ജൂനിയര്‍ ഫുട്ബോള്‍ ദേശീയ ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരളാ ടീമിനെ സി വി മുഹമ്മദ് ബിലാല്‍ (കോഴിക്കോട്) നയിക്കും. നവംബര്‍ 20 മുതല്‍ ഡിസംബര്‍ മൂന്നുവരെ കല്‍ക്കത്തയിലെ കല്ല്യാണിയിലാണ് ചാംപ്യന്‍ഷിപ്പ്.ആസ്ട്രിന്‍ തോമസ് (തൃശൂര്‍), ഹരിഗോവന്ദ് എസ് (കോഴിക്കോട്), മുഹമ്മദ് സിനാന് എ പി (മലപ്പുറം) എന്നിവരാണ് ഗോള്‍ കീപ്പര്‍മാര്‍. ക്യാപ്റ്റന്‍ മുഹമ്മദ് ബിലാലിനെക്കൂടാതെ നാസിഫ് റഹ്മാന് (കോഴിക്കോട്), ഹമിന് മുഹമ്മദ് (മലപ്പുറം), അഭിരാം കണ്ണന് (കാസര്‍ക്കോട്), വിനു ഡബ്ല്യു സ്റ്റെഫര് ജോസ്, ഡി രക്ഷിത് (തിരുവനന്തപുരം) എന്നിവര്‍ പ്രതിരോധ നിരയില്‍ ഉള്‍പ്പെടുന്നു. മധ്യനിരയില്‍ അര്‍ജിത് അശോകന്, ഡി എ ആദിത്യന് (എറണാകുളം), പി ആദില്‍ (കാസര്‍ക്കോട്), ദില്‍ജിത്ത്, മിഥുന് മണികണ്ഠന് സാരനാഥ് (തൃശൂര്‍),എസ് വിവേക് (മലപ്പുറം) എന്നിവര്‍ അണിനിരക്കും.എബിന് ദാസ്, ജെ ജോമോന് (തിരുവനന്തപുരം), വി ജെ നിരഞ്ജന് (തൃശൂര്‍), അമോഘ് ചിത്ത് ജെ (കാസര്‍ക്കോട്) എന്നിവരാണ് സ്ട്രൈക്കര്‍മാര്‍.കെ ബിനീഷ്(കണ്ണൂര്‍) ആണ് മുഖ്യ പരിശീലകന്.എം വി നെല്‍സണ്‍ (തൃശൂര്‍) മാനേജരും അലന് തോമസ് കോശി (എറണാകുളം) ഫിസിയോയുമാണ്. കേരളം 20-ന് മേഘാലയയേയും 22-ന് ഗോവയേയും 24-ാന് പഞ്ചാബിനേയും 26-ന് ഒഡീഷയേയും നേരിടും.