ദേശീയ ജൂനിയര്‍ ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പ്; കേരളത്തെ അഭിജിത് നയിക്കും

ബി ഗ്രൂപ്പിലേയ്ക്ക് സീഡു ചെയ്യപ്പെട്ട കേരളത്തിന്റെ എതിരാളികള്‍ പഞ്ചാബും, ജാര്‍ഖണ്ഡും, മണിപ്പൂരുമാണ്. ജനുവരി 29-ന് കേരളം പഞ്ചാബിനേയും 31-ന് ജാര്‍ഖണ്ഡിനെയും ഫെബ്രുവരി രണ്ടിന് മണിപ്പൂരിനെയും നേരിടും

Update: 2020-01-23 05:47 GMT

കൊച്ചി: മേഘാലയയില്‍ ജനുവരി 28ന് ആരംഭിക്കുന്ന ജൂനിയര്‍ ബോയ്സ് ദേശീയ ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരള ടീമിനെ ജി അഭിജിത് (പാലക്കാട്) നയിക്കും.എം മുഹമ്മദ് ജാസന്‍ (തൃശൂര്‍), കാര്‍ത്തിക് മനോജ് (എറണാകുളം), വി കെ മുഹമ്മദ് സിനാന്‍ (മലപ്പുറം) എന്നിവരാണ് ഗോള്‍ കീപ്പര്‍മാര്‍.പ്രതിരോധ നിരയിലാണ് ക്യാപ്റ്റന്‍ അഭിജിത്. എന്‍ പൂജിത് (കൊല്ലം), മുഹമ്മദ് സഹീഫ്, പി നന്ദുകൃഷ്ണ, കെ നിഹാല്‍ (മലപ്പുറം), മുഹമ്മദ് മുഷ്റഫ് (കണ്ണൂര്‍) എന്നിവരാണ് പ്രതിരോധ നിരയിലെ മറ്റു താരങ്ങള്‍.

സി എസ് ബിസ്റ്റോ, കെ അനന്ദകൃഷ്ണന്‍, എന്‍ എസ് അനന്ദു (തൃശൂര്‍), മുഹമ്മദ് അഷര്‍, മുഹമ്മദ് ഐമന്‍ (എറണാകുളം), മുഹമ്മദ് റോഷല്‍ (കോഴിക്കോട്), പി എ ഹാഫിസ് (ആലപ്പുഴ) എന്നിവര്‍ മധ്യനിരയില്‍ ഉള്‍പ്പെടുന്നു.രാഹുല്‍ രാജ് (തിരുവനന്തപുരം), മുഹമ്മദ് അജ്സല്‍ (കോഴിക്കോട്), മുഹമ്മദ് മിഷാല്‍ (പാലക്കാട്) എന്നിവരാണ് മുന്നേറ്റ നിരയില്‍.പി സനുഷ് രാജ് (ഇടുക്കി) ആണ് ഹെഡ് കോച്ച്. ജിനു വി സ്‌കറിയ (എറണാകുളം) ആണ് അസിസ്റ്റന്റ് കോച്ച്. പി കെ ഷാജി (വയനാട്) മാനേജരും വിന്‍സ്റ്റണ്‍ വര്‍ഗീസ് (തൃശൂര്‍) ഫിസിയോയും ആണ്.ബി ഗ്രൂപ്പിലേയ്ക്ക് സീഡു ചെയ്യപ്പെട്ട കേരളത്തിന്റെ എതിരാളികള്‍ പഞ്ചാബും, ജാര്‍ഖണ്ഡും, മണിപ്പൂരുമാണ്. ജനുവരി 29-ന് കേരളം പഞ്ചാബിനേയും 31-ന് ജാര്‍ഖണ്ഡിനെയും ഫെബ്രുവരി രണ്ടിന് മണിപ്പൂരിനെയും നേരിടും.

Tags:    

Similar News