ആഫ്രിക്കന്‍ താരങ്ങള്‍ നേഷന്‍സ് കപ്പില്‍ കളിക്കരുത്; വിവാദ പ്രസ്താവനയുമായി നപ്പോളി ഉടമ

കൗലിബേ ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് കഴിഞ്ഞ തവണ ആറ് മല്‍സരങ്ങള്‍ നഷ്ടമായിരുന്നു.

Update: 2022-08-03 16:23 GMT




ടൂറിന്‍: ആഫ്രിക്കന്‍ താരങ്ങള്‍ ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ കളിക്കരുതെന്ന് എഴുതി തന്നാല്‍ മാത്രമേ താരങ്ങളെ സൈന്‍ ചെയ്യുകയുള്ളൂ എന്ന വിവാദ പ്രസ്താവനയുമായി നപ്പോളി ഉടമ ഓറിലിയോ ഡി ലോറന്റീസ്. ആഫ്രിക്കന്‍ താരങ്ങളോട് ബഹുമാനമുണ്ട്. അവര്‍ മികച്ച താരങ്ങള്‍ ആണ്. എന്നാല്‍ ക്ലബ്ബിന് ആവശ്യമുള്ള സമയത്ത് അവര്‍ സ്വന്തം രാജ്യത്തിനായി കളിക്കാന്‍ പോവുമ്പോള്‍ അത് നപ്പോളിക്ക് തിരിച്ചടിയാവുന്നു. വലിയ വില കൊടുത്ത് വാങ്ങുന്ന താരങ്ങള്‍ രാജ്യത്തിന് വേണ്ടി കളിക്കാന്‍ പോവുമ്പോള്‍ എന്തിന് ക്ലബ്ബ് അവര്‍ക്ക് അനാവശ്യമായി പണം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. വിവാദ പ്രസ്താവനയ്‌ക്കെതിരേ നിരവധി ആഫ്രിക്കന്‍ താരങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്. നപ്പോളിയുടെ സെനഗല്‍ താരമായ കൗലിബേ ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് കഴിഞ്ഞ തവണ ആറ് മല്‍സരങ്ങള്‍ നഷ്ടമായിരുന്നു.




Tags:    

Similar News