എഎഫ്‌സി ചാംപ്യന്‍സ് ലീഗ്: അരങ്ങേറ്റ മല്‍സരത്തില്‍ മുംബൈ സിറ്റിക്ക് തോല്‍വി

എവര്‍ ബനേഗാ മല്‍സരത്തില്‍ ഇരട്ട ഗോള്‍ നേടി.

Update: 2022-04-09 15:47 GMT


റിയാദ്: എഎഫ്‌സി ചാംപ്യന്‍സ് ലീഗിലെ ആദ്യ മല്‍സരത്തില്‍ മുംബൈ സിറ്റിക്ക് തോല്‍വി. സൗദി വമ്പന്‍മാരായ അല്‍ ഷബാബിനോട് എതിരില്ലാത്ത മൂന്ന് ഗോളിന്റെ തോല്‍വിയാണ് മുംബൈ വഴങ്ങിയത്. എവര്‍ ബനേഗാ മല്‍സരത്തില്‍ ഇരട്ട ഗോള്‍ നേടി. തുര്‍കി അല്‍ അമ്മാറും ഷബാബിനായി സ്‌കോര്‍ ചെയ്തു. മുംബൈയുടെ അടുത്ത മല്‍സരം തിങ്കളാഴ്ച അല്‍ ക്വവാ അല്‍ ജാവിയാക്കെതിരെയാണ്.




Tags: