ലോകകപ്പ്; റണ്ണേഴ്‌സ് അപ്പിനെ സമനിലയില്‍ പൂട്ടി മൊറോക്കോ

ഇരുടീമിനും ഫിനിഷിങിലെ അപകാത തിരിച്ചടിയായി.

Update: 2022-11-23 14:50 GMT


ദോഹ: ലോകകപ്പില്‍ ഗ്രൂപ്പ് എഫില്‍ നടന്ന മൊറോക്കോ-ക്രൊയേഷ്യ മല്‍സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. ഇരുടീമും ഒപ്പത്തിനൊപ്പം നിന്നെങ്കിലും ഇരുടീമിനും സ്‌കോര്‍ ചെയ്യാനായില്ല. നിരവധി അവസരങ്ങള്‍ ഇരുടീമും നഷ്ടപ്പെടുത്തി. ഇരുടീമിനും ഫിനിഷിങിലെ അപകാത തിരിച്ചടിയായി. പന്തടക്കത്തില്‍ ക്രൊയേഷ്യ മുന്നില്‍ നിന്നെങ്കിലും സ്‌കോര്‍ ചെയ്യാനാവത്തത് തിരിച്ചടിയായി. മിന്നും ഫോമിലുള്ള ക്രൊയേഷ്യയുടെ ഞെട്ടിക്കുന്ന സമനില അവര്‍ക്ക് വന്‍ തിരിച്ചടി തന്നെയാണ്.




Tags: