മൊറോക്കന്‍ മിഡ്ഫീല്‍ഡര്‍ അസദി ഉനാഹി മാഴ്‌സയിലേക്ക്

മാഴ്‌സെ ലീഗില്‍ മൂന്നാം സ്ഥാനത്തുള്ള ടീമാണ്.

Update: 2023-01-30 18:34 GMT


പാരിസ്: ലോകകപ്പിലെ മൊറോക്കോയുടെ അപരാജിത കുതിപ്പിനെ പിന്നിലെ മിഡ്ഫീല്‍ഡര്‍ അസദി ഉനാഹിയെ ഫ്രഞ്ച് ലീഗ് വണ്‍ പ്രമുഖരായ മാഴ്‌സെ സ്വന്തമാക്കി. 10 മില്ല്യണ്‍ ഡോളറിനാണ് താരത്തെ മാഴ്‌സെ വാങ്ങിയത്. ലോകകപ്പിലെ പ്രകടനത്തെ തുടര്‍ന്ന് താരത്തിനായി യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകള്‍ രംഗത്തുണ്ടായിരുന്നു. നിലവില്‍ ഫ്രഞ്ച് ലീഗ് വണ്ണിലെ അവസാന സ്ഥാനക്കാരായ ആങ്കേഴ്‌സിനായാണ് താരം കളിക്കുന്നത്. മാഴ്‌സെ ലീഗില്‍ മൂന്നാം സ്ഥാനത്തുള്ള ടീമാണ്.





Tags:    

Similar News