ആഫ്‌ക്കോണ്‍; സെനഗല്‍-ഈജിപ്ത് ഫൈനല്‍; കാമറൂണ്‍ പുറത്ത്

സാദിയോ മാനെയുടെ സെനഗലുമായുള്ള പോരാട്ടം ഞായറാഴ്ചയാണ്.

Update: 2022-02-04 03:49 GMT


യോണ്ടെ: ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫൈനലില്‍ സെനഗലും ഈജിപ്തും ഏറ്റുമുട്ടും. ഇന്ന് നടന്ന രണ്ടാം സെമിയില്‍ ആതിഥേയരായ കാമറൂണിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-1ന് പരാജയപ്പെടുത്തിയാണ് ലിവര്‍പൂള്‍ സൂപ്പര്‍ താരം മുഹമ്മദ് സലാഹിന്റെ ഈജിപ്ത് ഫൈനലിലേക്ക് കയറിയത്. ഈജിപ്ഷ്യന്‍ ഗോള്‍കീപ്പര്‍ ഗബാസ്‌കിയുടെ മികച്ച രണ്ട് സേവുകളാണ് ഈജിപ്തിന് ജയമൊരുക്കിയത്.


 നിശ്ചിത സമയത്തും എക്‌സ്ട്രാടൈമിലും ഇരുടീമിനും ഗോള്‍ നേടാനായില്ല.തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഭാഗ്യം ഈജിപ്തിനെ തുണയ്ക്കുകയായിരുന്നു.സലാഹിന്റെ ലിവര്‍പൂളിലെ സഹ താരമായ സാദിയോ മാനെയുടെ സെനഗലുമായുള്ള പോരാട്ടം ഞായറാഴ്ചയാണ്.




Tags:    

Similar News