ഇറ്റാലിയന്‍ സീരി എ; എസി മിലാനും ഇന്റര്‍മിലാനും ജയം

ഇബ്രാഹിം ഡയസ്സ് മിലാനായി ഇരട്ട ഗോള്‍ നേടി.

Update: 2022-10-23 03:59 GMT


മിലാന്‍: ഇറ്റാലിയന്‍ സീരി എയില്‍ എസി മിലാനും ഇന്റര്‍മിലാനും വമ്പന്‍ ജയം. മോണ്‍സയ്‌ക്കെതിരേ 4-1ന്റെ ജയമാണ് എസി മിലാന്‍ നേടിയത്. ജയത്തോടെ എസി മിലാന്‍ ഒന്നാം സ്ഥാനത്തുള്ള നപ്പോളിയുടെ പോയിന്റിനൊപ്പമെത്തി.ഇബ്രാഹിം ഡയസ്സ് മിലാനായി ഇരട്ട ഗോള്‍ നേടി. ഫിയറൊന്റീനയെ ഇന്റര്‍മിലാന്‍ 4-3ന് പരാജയപ്പെടുത്തി.ഇന്ററിനായി മാര്‍ട്ടിന്‍സ് ഇരട്ട ഗോള്‍ നേടി.



 ജര്‍മ്മന്‍ ബുണ്ടസയില്‍ ബയേണ്‍ മ്യുണിക്ക്, ബോറൂസിയാ ഡോര്‍ട്ട്മുണ്ട്, ഫ്രീബര്‍ഗ് എന്നിവര്‍ ജയം നേടി. ലീഗില്‍ യൂണിയന്‍ ബെര്‍ലിന്‍, ബയേണ്‍ മ്യുണിക്ക്, ഫ്രീ ബര്‍ഗ്, ഫ്രാങ്ക്ഫര്‍ട്ട് എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.

ഫ്രഞ്ച് ലീഗ് വണ്ണില്‍ പിഎസ്ജി അജാസിയോയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി. മല്‍സരത്തില്‍ കിലിയന്‍ എംബാപ്പെ രണ്ടും ലയണല്‍ മെസ്സി ഒരു ഗോളും നേടി.




Tags:    

Similar News