ടോപ് ഫോര്‍ ഉറപ്പില്ല; ആഴ്‌സണലിനെ ടോപിലെത്തിച്ച അര്‍ട്ടേറ്റ ക്ലബ്ബില്‍ തുടരും

നിലവില്‍ ലീഗില്‍ അഞ്ചാം സ്ഥാനത്തുള്ള ആഴ്‌സണല്‍ ടോപ് ഫോര്‍ പ്രതീക്ഷയിലാണ്.

Update: 2022-05-06 11:17 GMT


എമിറേറ്റ്‌സ്: കഴിഞ്ഞ സീസണില്‍ മോശം ഫോമിലുണ്ടായിരുന്ന ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് പ്രമുഖര്‍ ആഴ്‌സണലിനെ ഇക്കുറി മികച്ച നിലയിലെത്തിച്ച കോച്ച് മൈക്കല്‍ അര്‍ട്ടേറ്റയുടെ കരാര്‍ ക്ലബ്ബ് പുതുക്കി. അര്‍ട്ടേറ്റ 2025 വരെ ക്ലബ്ബിനൊപ്പം തുടരുമെന്ന് ആഴ്‌സണല്‍ അറിയിച്ചു. നിലവില്‍ ലീഗില്‍ അഞ്ചാം സ്ഥാനത്തുള്ള ആഴ്‌സണല്‍ ടോപ് ഫോര്‍ പ്രതീക്ഷയിലാണ്. ടോപ് ഫോര്‍ സ്ഥാനം ഇല്ലെങ്കിലും അര്‍ട്ടേറ്റയെ നിലനിര്‍ത്താന്‍ ക്ലബ്ബ് തീരുമാനിക്കുകയായിരുന്നു.





Tags:    

Similar News