രണ്ട് ജയവും ഒരു സമനിലയുമായി കാരിക്ക് യുനൈറ്റഡ് വിട്ടു; റാഗ്നിക്ക് ചുമതലയേറ്റു
മുന്‍ കോച്ച് സോള്‍ഷ്യറിന്റെ അസിസ്റ്റന്റായ കാരിക്ക് ടീമിനെ മൂന്ന് മല്‍സരങ്ങളില്‍ നയിച്ചു.
മാഞ്ചസ്റ്റര്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഇടക്കാല കോച്ചിന്റെ സ്ഥാനം മൈക്കല്‍ കാരിക്ക് രാജിവച്ചു. രാജിവച്ച മുന്‍ കോച്ച് സോള്‍ഷ്യറിന്റെ അസിസ്റ്റന്റായ കാരിക്ക് ടീമിനെ മൂന്ന് മല്‍സരങ്ങളില്‍ നയിച്ചു. ചാംപ്യന്‍സ് ലീഗില്‍ ഒരു ജയവും പ്രീമിയര്‍ ലീഗില്‍ ഒരു ജയവും ഒരു സമനിലയും ടീമിന് നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചു. ജയത്തോടെ തല്‍സ്ഥാനം രാജിവയ്ക്കുന്നുവെന്ന് കാരിക്ക് അറിയിച്ചു. സോള്‍ഷ്യര്‍ മികച്ച കോച്ചാണെന്നും അദ്ദേഹമില്ലാത്ത ടീമില്‍ തുടരാന്‍ ആഗ്രഹമില്ലെന്നും കാരിക്ക് അറിയിച്ചു. പുതിയ കോച്ച് റാള്‍ഫ് റാഗ്നിക്ക് ടീമിന്റെ കോച്ചായി ചുമതലയേറ്റു.