മിയാമി: അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസി അമേരിക്കയിലെ മേജര്‍ സോക്കര്‍ ലീഗ് ക്ലബ്ബായ ഇന്റര്‍മിയാമിയുമായുള്ള കരാര്‍ നീട്ടി. താരം 2028 ഡിസംബര്‍ വരെ കരാര്‍ നീട്ടി.കരാറില്‍ ഔദ്യോഗികമായി ഒപ്പുവച്ചു. മേജര്‍ ലീഗ് സോക്കര്‍ ടൂര്‍ണമെന്റിലാണ് മെസി വര്‍ഷങ്ങളായി കളിച്ചുവരുന്നത്. കരാര്‍ നീട്ടുന്ന കാര്യം കഴിഞ്ഞ ആഴ്ച വാക്കാല്‍ ലയണല്‍ മെസി സമ്മതിച്ചിരുന്നു. 2023 ജൂലൈയിലാണ് മെസി ഇന്റര്‍ മിയാമിയില്‍ എത്തുന്നത്. ക്ലബ്ബിലെത്തിയതിന് ശേഷം ടൂര്‍ണമെന്റിന്റെ ആരാധക പിന്തുണ വര്‍ധിച്ചിരുന്നു. യൂറോപ്പിലെ ഏതെങ്കിലും ക്ലബ്ബിലേക്ക് താരം തിരിച്ചുവരുമെന്ന ആരാധക പ്രതീക്ഷയാണ് ഇതോടെ അവസാനിച്ചിരിക്കുന്നത്.