ഫ്രഞ്ച് ലീഗില്‍ പിഎസ്ജിക്ക് കിരീടം; ബുണ്ടസയില്‍ ബയേണിന് 10ാം കിരീടം

മെസ്സിയുടെ സീസണിലെ നാലാം ഗോളാണ്.

Update: 2022-04-24 06:35 GMT


പാരിസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പിഎസ്ജിക്ക് കിരീടം. നാല് മല്‍സരങ്ങള്‍ ശേഷിക്കെയാണ് പിഎസ്ജിയുടെ കിരീടനേട്ടം. ഇന്ന് ലെന്‍സിനെതിരായ മല്‍സരം സമനിലയിലാണ് പിരിഞ്ഞെതെങ്കിലും കിരീടം ഉറപ്പിക്കാന്‍ വേണ്ട ഒരു പോയിന്റ് ടീമിന് ലഭിച്ചു.പിഎസ്ജിയുടെ 10ാം ലീഗ് കിരീടമാണ്. 68ാം മിനിറ്റില്‍ നെയ്മറുടെ അസിസ്റ്റില്‍ ലയണല്‍ മെസ്സിയാണ് പിഎസ്ജിയ്ക്കായി സ്‌കോര്‍ ചെയ്തത്. മെസ്സിയുടെ സീസണിലെ നാലാം ഗോളാണ്.



ജര്‍മ്മന്‍ ബുണ്ടസാ ലീഗില്‍ ബയേണ്‍ മ്യുണിക്ക് തുടര്‍ച്ചയായ 10ാം കിരീടം കരസ്ഥമാക്കി. ഇന്ന് നടന്ന മല്‍സരത്തില്‍ ബോറൂസിയാ ഡോര്‍ട്ട്മുണ്ടിനെ 3-1ന് പരാജയപ്പെടുത്തിയാണ് കിരീടം ഉറപ്പിച്ചത്.





Tags:    

Similar News