ബ്രൈസുമായി എംമ്പാപ്പെ; ലാലിഗയില്‍ റയല്‍ മാഡ്രിഡിന് ജയം

റിയല്‍ ഒവിഡൊക്കെതിരെ മൂന്ന് ഗോളിനാണ് ജയം

Update: 2025-08-25 03:01 GMT

എസ്റ്റാഡിയോ കാര്‍ലോസ്: ലാലിഗയില്‍ രണ്ടാം മല്‍സരത്തിലും ജയം സ്വന്തമാക്കി റയല്‍ മാഡ്രിഡ്. റിയല്‍ ഒവിഡൊക്കെതിരെ മൂന്ന് ഗോളിനാണ് ജയം. ഇരട്ട ഗോളുമായി എംമ്പാപ്പെ തിളങ്ങിയ മല്‍സരത്തില്‍ ശേഷിക്കുന്ന ഒരു ഗോള്‍ വിനീഷ്യസും സ്വന്തമാക്കി. റിയല്‍ ഒവിഡൊവിന്റെ സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ 37, 83 മിനിറ്റുകളിലായിരുന്നു എംമ്പാപ്പെ വലകുലുക്കിയത്. 90+3 മിനിറ്റില്‍ വിനീഷ്യസിലൂടെ റയല്‍ മാഡ്രിഡ് ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

Tags: