മെഡെജിന്‍: കോപ്പ കൊളംബിയ ഫുട്‌ബോള്‍ ഫൈനലിനിടെ ആരാധകര്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ 59 പേര്‍ക്ക് പരിക്കേറ്റതായി പോലിസ്. പരിക്കേറ്റവരില്‍ ഏഴ് പേര്‍ പോലിസ് ഉദ്യോഗസ്ഥരാണ്.ഡിസംബര്‍ 17-ന് മെഡെജിനിലെ അറ്റാനാസിയോ ഗിരാര്‍ഡോട്ട് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ അറ്റ്‌ലറ്റിക്കോ നാഷണല്‍, ഡെപോര്‍ടീവോ ഇന്‍ഡിപെന്‍ഡിയന്റെ മെഡെജിനെ 1-0ന് തോല്‍പ്പിച്ചിരുന്നു. മല്‍സരത്തിന് ശേഷം ഇരുടീമുകളുടെയും ആരാധകര്‍ തമ്മില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. സ്റ്റേഡിയത്തിലെ പരിശോധനകളില്‍ ആരാധകരില്‍ നിന്ന് ആയുധങ്ങള്‍, ഫ്‌ലെയറുകള്‍, പടക്കങ്ങള്‍ എന്നിവ പിടിച്ചെടുത്തതായി പ്രാദേശിക പോലിസ് കമാന്‍ഡര്‍ വില്യം കാസ്റ്റാനോ പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് കാസ്റ്റാനോ പറഞ്ഞു.