പ്രീസീസണ്‍ മല്‍സരങ്ങള്‍; ചെല്‍സിക്കും ആഴ്‌സണലിനും ജയം

ആഴ്‌സണലിന്റെ അടുത്ത മല്‍സരങ്ങള്‍ ചെല്‍സി, ഒര്‍ലാന്‍ഡോ സിറ്റി എന്നിവര്‍ക്കെതിരേയാണ്.

Update: 2022-07-17 15:13 GMT


ലോസ്ആഞ്ചലസ്: ഇന്ന് നടന്ന പ്രീസീസണ്‍ സൗഹൃദമല്‍സരങ്ങളില്‍ ചെല്‍സിക്കും ആഴ്‌സണലിനും ജയം. മെക്‌സിക്കോ ക്ലബ്ബ് അമേരിക്കയ്‌ക്കെതിരേ 2-1ന്റെ ജയമാണ് ചെല്‍സി നേടിയത്. ടിമോ വാര്‍ണര്‍(55), മാസോണ്‍ മൗണ്ട് (83)എന്നിവരാണ് ചെല്‍സിയ്ക്കായി സ്‌കോര്‍ ചെയ്തത്.

മറ്റൊരു മല്‍സരത്തില്‍ ആഴ്‌സണല്‍ എവര്‍ട്ടണെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ഗബ്രിയേല്‍ ജീസുസ് (33), ബുക്കായോ സാക്കാ (36) എന്നിവരാണ് ആഴ്‌സണലിനായി സ്‌കോര്‍ ചെയ്തത്. ആഴ്‌സണലിനായി ജീസുസിന്റെ ആദ്യ ഗോളാണ്.ആഴ്‌സണലിന്റെ അടുത്ത മല്‍സരങ്ങള്‍ ചെല്‍സി, ഒര്‍ലാന്‍ഡോ സിറ്റി എന്നിവര്‍ക്കെതിരേയാണ്.


Tags: