അടുത്ത സമ്മറില്‍ മെസ്സി ബാഴ്‌സയില്‍ തിരിച്ചെത്തും: മറഡോണയുടെ മകന്‍

22 മല്‍സരങ്ങളില്‍ നിന്നും ഏഴ് ഗോള്‍ മാത്രം നേടിയ ലിയോ പാരിസില്‍ സംതൃപ്തനല്ല.

Update: 2022-02-25 17:53 GMT


ബ്യൂണസ് ഐറിസ്: പിഎസ്ജിയില്‍ തൃപ്തനല്ലാത്ത ബാഴ്‌സയുടെ എക്കാലത്തെയും മികച്ച താരമായ ലയണല്‍ മെസ്സി അടുത്ത സമ്മറില്‍ പഴയ തട്ടകമായ ബാഴ്‌സലോണയില്‍ തിരിച്ചെത്തുമെന്നും ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മകന്‍ ഡീഗോ സിനാഗ്രാ വ്യക്തമാക്കി. പിഎസ്ജിയ്ക്കായി 22 മല്‍സരങ്ങളില്‍ നിന്നും ഏഴ് ഗോള്‍ മാത്രം നേടിയ ലിയോ പാരിസില്‍ സംതൃപ്തനല്ല. ട്രാന്‍സ്ഫര്‍ വിന്‍ഡോ ഓപ്പണ്‍ ചെയ്താല്‍ അടുത്ത സമ്മറില്‍ അര്‍ജന്റീനന്‍ താരം തന്റെ ഇഷ്ട ക്ലബ്ബായ ബാഴ്‌സയില്‍ തന്നെ തിരിച്ചെത്തുമെന്നും നപ്പോളി യുനൈറ്റഡിന്റെ പരിശീലകനായ സിനാഗ്രാ അഭിപ്രായപ്പെട്ടു. പിഎസ്ജിയില്‍ നിരവധി കഴിവുള്ള താരങ്ങളുണ്ട്. മെസ്സിക്ക് തന്റെ തനത് ഫോം പിഎസ്ജിയില്‍ പുറത്തെടുക്കാന്‍ സാധിക്കുന്നില്ല. ഇത് താരത്തിന് മാനസിക സമ്മര്‍ദ്ധമുണ്ടാക്കാന്‍ സാധ്യത ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.



 



 



 





Tags: