മാനുവല്‍ ലോക്ടെല്ലി യുവന്റസിലെത്തി
ശനിയാഴ്ചയാണ് ഇറ്റാലിയന്‍ സീരി എയ്ക്ക് തുടക്കമാവുന്നത്.
ടൂറിന്‍: ഇറ്റലിയുടെ മാനുവല്‍ ലോക്ടെല്ലി പുതിയ സീസണില്‍ യുവന്റസിനായി കളിക്കും.സസുഓള താരമായിരുന്ന ലോക്ടെല്ലി യുവന്റസുമായി രണ്ട് വര്‍ഷത്തേ കരാറാണ് ഒപ്പുവച്ചത്. 32മില്ല്യണ്‍ യൂറയ്ക്കാണ് താരത്തെ യുവന്റസ് വാങ്ങിയത്. മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടുന്ന തരത്തിലാണ് കരാര്‍. മുന്‍ എസി മിലാന്‍ താരമായിരുന്ന ലോക്ടെല്ലി 2018ലാണ് സസുഓളയില്‍ എത്തുന്നത്. ഇക്കഴിഞ്ഞ യൂറോ കപ്പില്‍ ഇറ്റലിയ്ക്കായി മികച്ച പ്രകടനം നടത്തിയതാണ് താരത്തിനെ യുവന്റസ് റാഞ്ചാനുള്ള കാരണം. ശനിയാഴ്ചയാണ് ഇറ്റാലിയന്‍ സീരി എയ്ക്ക് തുടക്കമാവുന്നത്.