ഐക്യദാര്‍ഢ്യം; മാഞ്ച്‌സറ്റര്‍ മല്‍സരത്തിനിടെ ഫലസ്തീന്‍ പതാകയേന്തി പോഗ്‌ബെ

ലെസ്റ്റര്‍ താരങ്ങളായ ഹംസാ ചൗധരിയും വെസ്‌ലി ഫൊഫാനയും ഗ്രൗണ്ടില്‍ ഫലസ്തീന്‍ പതാകയേന്തി ഐകൃദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്നു.

Update: 2021-05-19 05:04 GMT


മാഞ്ചസ്റ്റര്‍; ഇസ്രായേലിന്റെ ക്രൂര അക്രമങ്ങള്‍ക്ക് ഇരയാവുന്ന ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഫ്രഞ്ച് താരം പോള്‍ പോഗ്‌ബെയും ഐവറികോസ്റ്റ് താരം അമദ് ഡയലോയും. ഇന്ന് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഫുള്‍ഹാമിനെതിരേ നടന്ന മല്‍സരത്തിന് ശേഷമാണ് താരങ്ങള്‍ ഫലസ്തീന്‍ പതാകയുമായി ഗ്രൗണ്ടില്‍ അണിനിരന്നത്. കൊവിഡിനെ തുടര്‍ന്ന് ഏറെ നാളുകള്‍ക്ക് ശേഷം ഇന്ന് കാണികളെ പ്രവേശിപ്പിച്ചുകൊണ്ടാണ് മല്‍സരങ്ങള്‍ അരങ്ങേറിയത്. കാണികള്‍ക്ക് നേരെ പതാകയും പിടിച്ച് താരങ്ങള്‍ ഗ്രൗണ്ട് വലം വെച്ചു. മല്‍സരത്തില്‍ യുനൈറ്റഡ് ഫുള്‍ഹാമിനോട് സമനില പിടിക്കേണ്ടി വന്നു. എഡിസണ്‍ കവാനിയാണ് യുനൈറ്റഡിന്റെ ഗോള്‍ നേടിയത്. താരങ്ങളുടെ പ്രവര്‍ത്തി ബഹുമാനം ഉളവാക്കുന്നതാണെന്ന് കോച്ച് സോള്‍ഷ്യര്‍ വ്യക്തമാക്കി. ദിവസങ്ങള്‍ക്ക് മുമ്പ് ചെല്‍സിക്കെതിരേ എഫ് എ കപ്പ് നേടിയ ലെസ്റ്റര്‍ സിറ്റിയുടെ താരങ്ങളായ ഹംസാ ചൗധരിയും വെസ്‌ലി ഫൊഫാനയും ഗ്രൗണ്ടില്‍ ഫലസ്തീന്‍ പതാകയേന്തി ഐകൃദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്നു.




Tags:    

Similar News