സ്റ്റാംഫോഡ് ബ്രിഡ്ജ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കെതിരേ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് മിന്നും ജയം. എതിരില്ലാത്ത രണ്ട് ഗോളിനാണ് യുനൈറ്റഡിന്റെ ജയം.
നാലാം സ്ഥാനക്കാരായ ചെല്‍സി ആദ്യ പകുതിയില്‍ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഏഴാം സ്ഥാനക്കാരായ യുനൈറ്റഡാണ് ഗോളടിച്ച് മുന്നിലെത്തിയത്. മാര്‍ഷ്യലിലൂടെ 45ാം മിനിറ്റില്‍ സോള്‍ഷ്യറിന്റെ ടീമാണ് ആദ്യം മുന്നിലെത്തിയത്. തുടര്‍ന്ന് മാഗ്യര്‍ യുനൈറ്റഡിന്റെ രണ്ടാം ഗോളും നേടി. സീസണില്‍ രണ്ടാം തവണയാണ് യുനൈറ്റഡ് ലംമ്പാര്‍ഡിന്റെ ചെല്‍സിയെ തോല്‍പ്പിക്കുന്നത്.