കര്‍ണ്ണാടകയിലെ ഹിജാബ് വിഷയത്തില്‍ പ്രതിഷേധവുമായി പോഗ്‌ബെ

മാധ്യമങ്ങള്‍ അടക്കം ഈ വിഷയത്തില്‍ മൗനം പാലിക്കുന്നത് അപകടമാണെന്നും താരം കുറിച്ചു.

Update: 2022-02-10 15:46 GMT


മാഞ്ചസ്റ്റര്‍: കര്‍ണ്ണാടകയിലെ വിവാദമായ ഹിജാബ് വിഷയത്തില്‍ പ്രതിഷേധവുമായി ഫ്രഞ്ച് താരവും യുനൈറ്റഡ് മിഡ്ഫ്ീല്‍ഡറുമായ പോള്‍ പോഗ്‌ബെ രംഗത്ത്. കര്‍ണ്ണാടകയിലെ ഹിജാബ് ധരിച്ച മുസ് ലിം വിദ്യാര്‍ത്ഥിനികള്‍ക്കെതിരേ കൂട്ടുമായി പ്രതിഷേധിക്കുന്ന ഹിന്ദുത്വവാദികളുടെ വീഡിയോ ഇന്‍സ്റ്റയില്‍ പങ്കുവച്ചാണ് താരത്തിന്റെ പ്രതിഷേധം. ഇന്ത്യയിലെ ഹിന്ദുത്വ വാദികകള്‍ മുസ് ലിംകള്‍ക്കെതിരേ തിരിഞ്ഞിരിക്കുകയാണെന്നും അവരുടെ അവകാശങ്ങള്‍ നിഷേധിക്കുകയാണ് താരം വ്യക്തമാക്കി.ആദ്യമായാണ് ഹിജാബ് വിഷയത്തില്‍ ഒരു അന്താരാഷ്ട്ര താരം പ്രതിഷേധവുമായി രംഗത്ത് വരുന്നത്. മാധ്യമങ്ങള്‍ അടക്കം ഈ വിഷയത്തില്‍ മൗനം പാലിക്കുന്നത് അപകടമാണെന്നും താരം കുറിച്ചു.





Tags: