മെക്‌സിക്കോ സിറ്റി: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഇതിഹാസ താരമായിരുന്നു സ്‌കോട്ട്‌ലന്റിന്റെ ഡെന്നിസ് ലോ അന്തരിച്ചു. 84 വയസ്സായിരുന്നു. ഗോള്‍ വേട്ടയില്‍ യുനൈറ്റഡിന്റെ മൂന്നാമത്തെ താരമാണ്. വെയ്ന്‍ റൂണി(253), ബോബി ചാള്‍ട്ടണ്‍ (249) എന്നിവര്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ നേടിയ താരം ഡെന്നിസ് ആയിരുന്നു. താരം 404 മല്‍സരങ്ങളില്‍ നിന്ന് 237 ഗോളുകള്‍ നേടിയിട്ടുണ്ട്.
An icon who will be dearly missed by so many ❤️ pic.twitter.com/NiU0vD8bv0
— Manchester United (@ManUtd) January 17, 20251964 ല്‍ ബാലണ്‍ ഡി ഓര് പുരസ്കാരവും യൂറോപ്പ്യന്‍ പ്ലെയര്‍ അവാര്‍ഡും താരം നേടിയിട്ടുണ്ട്. യുനൈറ്റഡിനായി 11 വര്‍ഷം കളിച്ചു. 1965ലും 1967ലും പ്രീമിയര്‍ ലീഗ് കിരീടം നേടി. 1968ല്‍ യൂറോപ്പ്യന്‍ കപ്പ് നേടി. സ്കോട്ട്ലന്റിന് വേണ്ടി 30 ഗോളുകള്‍ നേടിയിട്ടുണ്ട്.