പ്രീമിയര്‍ ലീഗ്; ആഴ്‌സണലിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി

ആഴ്‌സണല്‍ താരം ഡേവിഡ് ലൂയിസിന്റെ പിഴവില്‍ നിന്നാണ് സിറ്റിയുടെ രണ്ട് ഗോളിനും അവസരം വന്നത്.

Update: 2020-06-18 09:42 GMT

ന്യൂയോര്‍ക്ക്: ആഴ്‌സണലിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ ആദ്യമല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. ഒമ്പതാം സ്ഥാനത്തുള്ള ആഴ്‌സണലിനെ പൂര്‍ണ്ണമായും തകര്‍ക്കുന്ന പ്രകടനമാണ് സിറ്റി കാഴ്ചവച്ചത്. ആഴ്‌സണല്‍ താരം ഡേവിഡ് ലൂയിസിന്റെ പിഴവില്‍ നിന്നാണ് സിറ്റിയുടെ രണ്ട് ഗോളിനും അവസരം വന്നത്. റഹീം സ്റ്റെര്‍ലിങ് (45), ഡി ബ്രൂണി(51), ഫോഡന്‍(90) എന്നിവരാണ് സിറ്റിയുടെ സ്‌കോറര്‍മാര്‍. ഡേവിഡ് ലൂയിസ് മല്‍സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ ആറാം സ്ഥാനത്തുള്ള ഷെഫ് യുനൈറ്റഡിനെ 18ാം സ്ഥാനത്തുള്ള ആസ്റ്റണ്‍ വില്ല ഗോള്‍ രഹിത സമനിലയില്‍ പിടിച്ചുകെട്ടി.




Tags: