റൊഡ്രിഗോയ്ക്കായി വലവിരിച്ച് മാഞ്ചസ്റ്റര്‍ സിറ്റി; 100 മില്ല്യണ്‍ ആവശ്യപ്പെടാനൊരുങ്ങി റയല്‍ മാഡ്രിഡ്

Update: 2025-08-12 05:54 GMT

മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ ഫോര്‍വേഡ് റൊഡ്രിഗോയ്ക്കായി വലവിരിച്ച് മാഞ്ചസ്റ്റര്‍ സിറ്റി. 24 കാരനായ റൊഡ്രിഗോയെ എന്തുവിലകൊടുത്തും ടീമിലെത്തിക്കുക എന്നതാണ് പെപ്പ് ഗ്വാര്‍ഡിയോളയുടെ ലക്ഷ്യം. താരത്തിന് ക്ലബ്ബ് വിടാന്‍ താല്‍പ്പര്യം ഉണ്ടെങ്കില്‍ റിലീസ് ചെയ്യാനാണ് റയല്‍ തീരുമാനം. സിറ്റിയോട് 100 മില്ല്യണ്‍ ആവശ്യപ്പെടാനാണ് റയലിന്റെ ആലോചന. നിലവില്‍ സിറ്റി താരങ്ങളായ ഗ്രീലിഷ്, മാക്അറ്റീ, സാവിനോ എന്നിവര്‍ ക്ലബ്ബ് വിടാനൊരുങ്ങി നില്‍ക്കുകയാണ്. ഈ വിടവ് നികത്താനാണ് റൊഡ്രിഗോയെ പരിഗണിക്കുന്നത്. ആഴ്‌സണലും ലിവര്‍പൂളും റൊഡ്രിഗോയെ ലക്ഷ്യമിട്ടിരുന്നതായി റിപോര്‍ട്ടുണ്ട്.എന്നാല്‍ റൊഡ്രിഗോയെ ഫോര്‍മല്‍ ആയി സിറ്റി സമീപിച്ചില്ലെന്നും ഉടന്‍ കരാര്‍ ചര്‍ച്ചകള്‍ക്കായി മാഡ്രിഡില്‍ സിറ്റി അധികൃതര്‍ എത്തിച്ചേരുമെന്നും റിപോര്‍ട്ടുണ്ട്.

Tags: