ഒടുവില്‍ റോണോ സ്‌കോര്‍ ചെയ്തു; യുനൈറ്റഡിന് ജയം; ടോപ് ഫോറില്‍

പോഗ്‌ബെയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍.

Update: 2022-02-16 02:47 GMT


മാഞ്ചസ്റ്റര്‍: നീണ്ട ആറ് മല്‍സരത്തെ ഇടവേളയ്ക്ക് ശേഷം പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി സ്‌കോര്‍ ചെയ്തു. ഇന്ന് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ബ്രിങ്ടണെതിരായ മല്‍സരത്തിലാണ് റൊണാള്‍ഡോ ഗോള്‍ നേടിയത്. 51ാം മിനിറ്റില്‍ മക്ടോമിനെയുടെ അസിസ്റ്റില്‍ നിന്നാണ് താരം ഗോള്‍ നേടിയത്. ഡിസംബറില്‍ ബേണ്‍ലിക്കെതിരായ മല്‍സരത്തിലാണ് റൊണാള്‍ഡോ അവസാനമായി സ്‌കോര്‍ ചെയ്തത്. തുടര്‍ന്ന് നടന്ന ആറ് മല്‍സരത്തിലും താരത്തിന് ഗോള്‍ നേടാന്‍ കഴിഞ്ഞിരുന്നില്ല. ഇത് വന്‍ വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു. റോണോയ്ക്ക് പുറമെ ഇഞ്ചുറി ടൈമില്‍ ബ്രൂണോ ഫെര്‍ണാണ്ടസും ഗോള്‍ നേടി. പോഗ്‌ബെയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍. എതിരില്ലാത്ത രണ്ട് ഗോളിന്റെ ജയത്തോടെ യുനൈറ്റഡ് ടോപ് ഫോറിലേക്ക് കയറി.


Tags:    

Similar News