ഗോണ്‍സാലോ റാമോസ്; റൊണാള്‍ഡോയുടെ പകരക്കാരന്‍ മാഞ്ചസ്റ്ററിലും ആ റോളിലേക്ക് വരുന്നു

ജനുവരി ട്രാന്‍സ്ഫറില്‍ താരത്തിനായി ഓഫര്‍ മുന്നോട്ട് വയ്ക്കും.

Update: 2022-12-15 09:58 GMT


മാഞ്ചസ്റ്റര്‍: പോര്‍ച്ചുഗലിന്റെ പുത്തന്‍ താരോദയം ഗോണ്‍സാലോ റാമോസിനായി യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകള്‍ രംഗത്ത്. ലോകകപ്പില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പകരമാണ് ബെന്‍ഫിക്കാ താരമായ റാമോസ് അരങ്ങേറ്റം നടത്തിയത്. തുടര്‍ന്ന് ഹാട്രിക്ക് നേടി താരം ലോകകപ്പില്‍ റെക്കോഡും ടീമിന് ജയവും സമ്മാനിച്ചിരുന്നു. ഇപ്പോഴിതാ റൊണാള്‍ഡോയെ പുറത്താക്കിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തന്നെ റാമോസിനായി രംഗത്തെത്തിയിരിക്കുകയാണ്.


 റൊണാള്‍ഡോയ്ക്ക് പകരമാണ് റാമോസ് എന്ന സ്‌ട്രൈക്കറെ ചെകുത്താന്‍മാര്‍ ടീമിലെത്തിക്കുന്നത്. ജനുവരി ട്രാന്‍സ്ഫറില്‍ താരത്തിനായി ഓഫര്‍ മുന്നോട്ട് വയ്ക്കും. ജനുവരിയില്‍ താരത്തെ ലഭിച്ചില്ലെങ്കില്‍ പുതിയ സീസണില്‍ താരത്തെ എത്തിക്കാനാവും യുനൈറ്റഡ് ശ്രമിക്കുക. പോര്‍ച്ചുഗല്‍ താരങ്ങളായ ജാവോ ഫ്‌ളിക്‌സ്(അത്‌ലറ്റിക്കോ മാഡ്രിഡ്), എസി മിലാന്‍ ഫോര്‍വേഡായ റാഫേല്‍ ലിയോ, നെതര്‍ലന്റസിന്റെ കോഡി ഗാക്ക്‌പോ എന്നിവരെയും ടീമിലെത്തിക്കാന്‍ യുനൈറ്റഡ് കോച്ച് ടെന്‍ ഹാഗ് ശ്രമിക്കുന്നുണ്ട്.




Tags:    

Similar News