ലീഗ് കപ്പ് മാഞ്ച്‌സറ്റര്‍ സിറ്റിക്ക്; പ്രീമിയര്‍ ലീഗില്‍ യുനൈറ്റഡിന് സമനില
ആസ്റ്റണ്‍ വില്ലയെ 2-1ന് തോല്‍പ്പിച്ചാണ് തുടര്‍ച്ചയായ മൂന്നാം തവണയും സിറ്റി ലീഗ് കപ്പ് സ്വന്തമാക്കുന്നത്.
ലണ്ടന്‍: ഇംഗ്ലിഷ് ലീഗ് കപ്പ്(കാര്‍ബോ )മാഞ്ചസ്റ്റര്‍ സിറ്റിക്ക്. ആസ്റ്റണ്‍ വില്ലയെ 2-1ന് തോല്‍പ്പിച്ചാണ് തുടര്‍ച്ചയായ മൂന്നാം തവണയും സിറ്റി ലീഗ് കപ്പ് സ്വന്തമാക്കുന്നത്. സെര്‍ജിയോ അഗ്യൂറോ, റോഡ്രിഗോ എന്നിവരാണ് സിറ്റിക്കായി സ്‌കോര്‍ ചെയ്തത്. വില്ലയുടെ ഏക ഗോള്‍ ഗാസി നേടി.
അതിനിടെ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ മാഞ്ച്‌സറ്റര്‍ യുനൈറ്റഡിന് സമനില. എവര്‍ട്ടണോട് 1-1നാണ് യുനൈറ്റഡ് സമനില വഴങ്ങിയത്. ഇന്ന് ജയിച്ചിരുന്നെങ്കില്‍ യുനൈറ്റഡിന് ചെല്‍സിയെ തള്ളി ടോപ് ഫോറിലേക്ക് കുതിക്കാമായിരുന്നു. ബ്രൂണോ ഫെര്‍ണാണ്ടസ് (31) ആണ് യുനൈറ്റഡിന്റെ ഏക ഗോള്‍ നേടിയത്. മറ്റൊരു മല്‍സരത്തില്‍ ടോട്ടന്‍ഹാമിനെ വോള്‍വ്‌സ് 3-2ന് തോല്‍പ്പിച്ചു. തോല്‍വിയോടെ ടോട്ടന്‍ഹാം ഏഴാം സ്ഥാനക്ക് വീണപ്പോള്‍ ജയത്തോടെ വോള്‍വ്‌സ് ആറാം സ്ഥാനത്തേക്ക് കുതിച്ചു.