പിഎസ്ജി ഗോള്‍ കീപ്പര്‍ ഡൊണ്ണരുമ്മ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് ; എഡേഴ്‌സണ്‍ ഫെനര്‍ബാഷെയില്‍
ഇത്തിഹാദ്: പിഎസ്ജിയുടെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പറായിരുന്ന ഇറ്റലിയുടെ ജിയാന്‍ ലൂജി ഡൊണ്ണറുമ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക്.താരവുമായുള്ള കബ്ലിന്റെ കരാര്‍ ധാരണയായി. 39 മില്ല്യണ്‍ യൂറോയാണ് ട്രാന്‍സ്ഫര്‍ തുക. പിഎസ്ജിയ്ക്കായി ചാംപ്യന്‍സ് ലീഗ് കിരീടവും ലീഗ് കിരീടവും കഴിഞ്ഞ സീസണില്‍ നേടികൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച താരമാണ്. 2021ലാണ് താരം പിഎസ്ജിയിലെത്തിയത്. അഞ്ച് വര്‍ഷത്തിന് ശേഷമാണ് ക്ലബ്ബ് വിടുന്നത്. മെസ്സി, നെയ്മര്‍, എംബാപ്പെ എന്നീ ലോകോത്തര താരങ്ങള്‍ക്കൊപ്പം താരം പിഎസ്ജി നിരയില്‍ ഉണ്ടായിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോള്‍കീപ്പര്‍ എഡേഴ്‌സണ്‍ തുര്‍ക്കി ക്ലബ്ബ് ഫെനര്‍ബഷെയിലേക്ക്് ചേക്കേറിയിരുന്നു. കഴിഞ്ഞ തവണ പ്രീമിയര്‍ ലീഗ് കിരീടം നേടാനാവത്ത സിറ്റി ഇത്തവണ മികച്ച താരങ്ങളുമായാണ് സീസണിന് തുടക്കം കുറിച്ചത്. എന്നാല്‍ കളിച്ച മൂന്ന് മല്‍സരങ്ങളില്‍ സിറ്റിക്ക് രണ്ടെണ്ണത്തില്‍ മാത്രമാണ് ജയിക്കാനായത്. ഡൊണ്ണുരമ്മയെന്ന ലോകോത്തര ഗോള്‍കീപ്പറുടെ വരവോടെ സിറ്റി കൂടുതല്‍ കരുത്തുപകരുമെന്നാണ് കോച്ച് പെപ്പ് ഗ്വാര്‍ഡിയോളയുടെ പ്രതീക്ഷ.