ഫുട്ബോള്‍ താരം സുശാന്ത് മാത്യു വിരമിച്ചു
38 കാരനായ സുശാന്ത് ഫെയ്സ്ബുക്കിലൂടെയാണ് തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്.
കല്‍പ്പറ്റ: ഇന്ത്യയുടെ മലയാളി ഫുട്ബോള്‍ താരമായ സുശാന്ത് മാത്യു പ്രഫഷനല്‍ ഫുട്ബോളില്‍നിന്ന് വിരമിച്ചു. 38 കാരനായ സുശാന്ത് ഫെയ്സ്ബുക്കിലൂടെയാണ് തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ഫുട്ബോളിലെ മികച്ച മധ്യനിരതാരമായ സുശാന്തിന്റെ ഐഎസ്എല്ലിലെ ഗോളാണ് താരത്തെ പ്രശസ്തനാക്കിയത്. നാലുവര്‍ഷം മുമ്പ് കേരളം ബ്ലാസ്റ്റേഴ്സിനായി നേടിയ അത്ഭുതഗോള്‍ ഇന്നും ഐഎസ്എല്ലിലെ മികച്ച ഗോളായി നിലനില്‍ക്കുന്നുണ്ട്.
വയനാട് അമ്പലവയല്‍ സ്വദേശിയായ സുശാന്ത് ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്, മഹീന്ദ്രാ യുനൈറ്റഡ്, റംഗ്ദജീദ് യുനൈറ്റഡ് എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. കേരളാ ബ്ലാസ്റ്റേഴ്സിനായി ആദ്യ സീസണിലാണ് താരം കളിച്ചത്. 2015ല്‍ എഫ്സി പൂനൈ സിറ്റിക്ക് വേണ്ടി കളിച്ച സുശാന്ത് 2017ല്‍ ഗോകുലം കേരളയ്ക്ക് വേണ്ടിയും കളിച്ചിരുന്നു.