സൂപ്പര്‍ ലീഗ് കേരളയിലെ മലബാര്‍ ഡെര്‍ബി കാലിക്കറ്റിന്; മലപ്പുറത്തിന്റെ ഗോള്‍വലയില്‍ വീണത് മൂന്നെണ്ണം

മുന്‍ നോര്‍ത്ത്ഈസ്റ്റ് താരമാണ് ഗനി അഹ്‌മ്മദ് നിഗം.

Update: 2024-09-14 18:07 GMT


മഞ്ചേരി: സൂപ്പര്‍ ലീഗ് കേരളയിലെ ആദ്യ മലബാര്‍ ഡെര്‍ബിയില്‍ കാലിക്കറ്റ് എഫ് സിക്ക് ജയം. ഇന്ന് മഞ്ചേരിയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ആണ് കാലിക്കറ്റിന്റെ ജയം. കാലിക്കറ്റ് എഫ് സിയുടെ സീസണിലെ ആദ്യ ജയമാണ്. വടകര സ്വദേശിയായ ഗനി നിഗമിന്റെ ഇരട്ട ഗോളാണ് കാലിക്കറ്റിന്റെ വിജയത്തിലെ ഹൈലൈറ്റ്. മുന്‍ നോര്‍ത്ത്ഈസ്റ്റ് താരമാണ് ഗനി അഹ്‌മ്മദ് നിഗം. 22ാം മിനിറ്റിലായിരുന്നു മലയാളി താരം ഗനി നിഗമിന്റെ ആദ്യ ഗോള്‍. രണ്ടാം പകുതിയില്‍ 61ാം മിനിറ്റില്‍ കാലിക്കറ്റ് ലീഡ് ഇരട്ടിയാക്കി.


മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം ബെല്‍ഫോര്‍ട്ടാണ് രണ്ടാം ഗോള്‍ നേടിയത്. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റുകളില്‍ ഗനി നിഗം തന്റെ രണ്ടാമത്തെ ഗോള്‍ നേടി. ജയത്തോടെ കാലിക്കറ്റിന് 2 മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റ് ആയി. മലപ്പുറത്തിന് 3 പോയിന്റുമാണുള്ളത്.മലപ്പുറം ആദ്യ മല്‍സരത്തില്‍ ഫോഴ്‌സാ കൊച്ചിയെ പരാജയപ്പെടുത്തിയിരുന്നു.





Tags: