ലീഗ് കപ്പിലെ തോല്‍വി; നിയന്ത്രണം വിട്ട് ഇന്റര്‍മയാമി താരങ്ങള്‍; ടീം സ്റ്റാഫിനോട് വഴക്കിട്ട് സുവാരസ്

Update: 2025-09-01 07:58 GMT

മയാമി: എംഎല്‍എസ് ലീഗ് കപ്പ് കിരീടം കൈവിട്ട് ലയണല്‍ മെസ്സിയുടെ ഇന്റര്‍മയാമി. എതിരില്ലാത്ത മൂന്ന് ഗോളിനാണ് സീയാറ്റില്‍ സൗണ്ടേഴ്‌സിന്റെ ജയം. മെസി, സുവാരസ്, ഡി പോള്‍ എന്നിവരടങ്ങിയ താരനിരയ്‌ക്കെതിരേയാണ് സൗണ്ടേഴ്‌സിന്റെ ജയം. സീസണില്‍ കിരീട വിജയമെന്ന മെസ്സിയുടെയും ടീമിന്റെ സ്വപ്‌നങ്ങള്‍ക്കാണ് തിരിച്ചടി ആയത്.

ആദ്യ പകുതിയില്‍ എതിര്‍ടീം സ്‌കോര്‍ ചെയ്തത് മുതല്‍ ഇന്റര്‍മയാമി ടീം സമ്മര്‍ദ്ദത്തിലായിരുന്നു. തുടര്‍ന്ന് താരങ്ങള്‍ തമ്മില്‍ ഇടയ്ക്കിടെ വഴക്കുണ്ടായി. മല്‍സര ശേഷം ഒഫീഷ്യലുകളും താരങ്ങളുമായി സുവാരസ് അടക്കമുള്ളവര്‍ തര്‍ക്കമുണ്ടായി. എതിര്‍ ടീം കോച്ചിങ് സ്റ്റാഫിനെ സുവരാസ് തള്ളിമാറ്റിയതും സംഘര്‍ഷത്തിന് കാരണമായി. ബുസ്‌കറ്റ്‌സ്, ജോര്‍ദി ആല്‍ബ എന്നിവരും കളത്തിലുണ്ടായിരുന്നു. സുവാരസും മെസ്സിയും മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഒന്നും ലക്ഷ്യംകണ്ടില്ല.70,000 ത്തോളം വരുന്ന കാണികള്‍ക്ക് മുന്നില്‍ നിരവധി തവണ താരങ്ങള്‍ ഏറ്റുമുട്ടിയത് മല്‍സരത്തിന്റെ നിറംകെടുത്തി.




Tags: