ലൂയിസ് ഡയസ്സിന് പരിക്ക്; ഡിസംബര്‍ വരെ പുറത്ത്

ചാംപ്യന്‍സ് ലീഗില്‍ ബുധനാഴ്ച ലിവര്‍പൂള്‍ റേയ്‌ഞ്ചേഴ്‌സിനെ നേരിടും.

Update: 2022-10-11 05:44 GMT

ആന്‍ഫീല്‍ഡ്: ലിവര്‍പൂളിന്റെ കൊളംബിയന്‍ ഫോര്‍വേഡ് ലൂയിസ് ഡയസ്സ് ഡിംസബര്‍ വരെ പുറത്ത്.ഞായറാഴ്ച ആഴ്‌സണലിനെതിരായ മല്‍സരത്തില്‍ താരത്തിന്റെ കാല്‍മുട്ടിന് പരിക്കേറ്റിരുന്നു. പരിക്ക് സാരമുള്ളതാണെന്നും ഡയസ്സിന് ഡിംസബര്‍ വരെ വിശ്രമം ആവശ്യമാണെന്നും ലിവര്‍പൂള്‍ അറിയിച്ചു. മോശം ഫോമിലുള്ള ലിവര്‍പൂള്‍ നിരയില്‍ മികച്ച പ്രകടനം നടത്തുന്ന താരങ്ങളില്‍ ഒരാളാണ് 25കാരനായ ഡയസ്സ്. ചാംപ്യന്‍സ് ലീഗില്‍ ബുധനാഴ്ച ലിവര്‍പൂള്‍ റേയ്‌ഞ്ചേഴ്‌സിനെ നേരിടും. പ്രീമിയര്‍ ലീഗില്‍ ഞായറാഴ്ച നടക്കുന്ന മല്‍സരത്തില്‍ ലിവര്‍പൂള്‍ ചിരൈവരികളായ മാഞ്ചസ്റ്റര്‍ സിറ്റിയെയാണ് നേരിടുന്നത്.




Tags: