പാരിസ്: ബയേണ്‍ മ്യുണിക്കിന്റെ കൊളംബിയന്‍ താരം ലൂയിസ് ഡയസ്സിന് മൂന്ന് മല്‍സരങ്ങളില്‍ വിലക്ക്. യുവേഫാ ചാംപ്യന്‍സ് ലീഗിലെ പിഎസ്ജിക്കെതിരായ മല്‍സരത്തില്‍ താരത്തിന് ചുവപ്പ് കാര്‍ഡ് ലഭിച്ചിരുന്നു. പിഎസ്ജിയുടെ മൊറോക്കോ താരം അശ്‌റഫ് ഹക്കീമിയെ മാരകമായി ഡയസ്സ് ടാക്കിള്‍ ചെയ്തിരുന്നു. തുടര്‍ന്നാണ് ഡയസ്സിന് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. മല്‍സരത്തില്‍ ബയേണ്‍ വിജയിച്ചിരുന്നു. ബയേണിന്റെ രണ്ടു ഗോളുകളും ഡയസ്സായിരുന്നു സ്‌കോര്‍ ചെയ്തത്. ടാക്ക്‌ളിങിനെ തുടര്‍ന്നുണ്ടായ പരിക്കിന് ശേഷം ഹക്കീമി വിശ്രമത്തിലാണ്. താരത്തിന്റെ ഇടത് കണങ്കാലിന് പരിക്കേറ്റിരുന്നു. താരം പിന്നീട് പിഎസ്ജിക്കായി കളിച്ചിരുന്നില്ല. ആഫ്രിക്കന്‍ പ്ലയര്‍ ഓഫ് ദി പുരസ്‌കാരം വാങ്ങാനും താരം വീല്‍ചെയറിലാണ് എത്തിയത്.