ടോപ് ഫോര്‍ പ്രതീക്ഷയ്ക്ക് തിരിച്ചടി; ലിവര്‍പൂളിന് സമനില

ഇന്ന് നടക്കുന്ന മല്‍സരത്തില്‍ ചെല്‍സി ബ്രിങടണെ നേരിടും.

Update: 2021-04-20 05:00 GMT


ആന്‍ഫീല്‍ഡ്: ലീഡ്‌സ് യുനൈറ്റഡ് ലിവര്‍പൂളിനെ 1-1സമനിലയില്‍ പിടിച്ചതോടെ ഈ വര്‍ഷം ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ടോപ് ഫോറില്‍ കയറാമെന്ന ലിവര്‍പൂള്‍ മോഹത്തിന് തിരിച്ചടി.സാദിയോ മാനെയിലൂടെ 31ാം മിനിറ്റില്‍ ലിവര്‍പൂള്‍ ലീഡെടുത്തിരുന്നു. എന്നാല്‍ 87ാം മിനിറ്റില്‍ ലോറന്റെയുടെ ഗോളിലൂടെ ലീഡ്‌സ് സമനില പിടിച്ചെടുത്ത് ചെമ്പടയുടെ ജയം നിഷേധിക്കുകയായിരുന്നു. സമനിലയോടെ ലിവര്‍പൂള്‍ ആറാം സ്ഥാനത്താണുള്ളത്. വെസ്റ്റ്ഹാം,ചെല്‍സി എന്നിവരാണ് ലീഗില്‍ ലിവര്‍പൂളിന് മുന്നില്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍ ഉള്ളത്. ഇന്ന് നടക്കുന്ന മല്‍സരത്തില്‍ ചെല്‍സി ബ്രിങടണെ നേരിടും.




Tags:    

Similar News