കാര്‍ബോ കപ്പിനും ക്ലബ്ബ് വേള്‍ഡ് കപ്പിനും രണ്ട് ടീമിനെയിറക്കി ലിവര്‍പൂള്‍
ന്യൂയോര്‍ക്ക്: ലീഗ് കപ്പിനും (കാര്‍ബോ) ക്ലബ്ബ് വേള്‍ഡ് കപ്പിനും വെവ്വേറെ ടീമിനെയിറക്കി ലിവര്‍പൂള്‍. ഇന്ന് ആസ്റ്റണ്‍ വില്ലയ്‌ക്കെതിരേ നടക്കുന്ന കാര്‍ബോ കപ്പില്‍ ജൂനിയര്‍ ടീമിനെയും നാളെ ഖത്തറില്‍ നടക്കുന്ന ക്ലബ്ബ് വേള്‍ഡ് കപ്പിന് സീനിയര്‍ ടീമിനെയുമാണ് ചെമ്പട ഇറക്കുന്നത്.
കാര്‍ബോ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ആണ് ലിവര്‍പൂള്‍ ആസ്റ്റണ്‍ വില്ലയെ നേരിടുന്നത്. അണ്ടര്‍ 23 കോച്ച് നെയ്‌ലിന്റെ നേതൃത്വത്തിലാണ് ലിവര്‍പൂള്‍ വില്ലയെ നേരിടുന്നത്. മൊണ്ടറെറിയാണ് വേള്‍ഡ് കപ്പിലെ ലിവര്‍പൂളിന്റെ എതിരാളി. വേള്‍ഡ് കപ്പിന്റെ സെമിഫൈനലാണ് ഖത്തറില്‍ നടക്കുന്നത്.