കൊവിഡ്; ലിവര്‍പൂളിന്റെയും വാറ്റ്‌ഫോഡിന്റെയും മല്‍സരങ്ങള്‍ മാറ്റിവച്ചു

താരങ്ങളുടെ കുറവ് കാരണം മല്‍സരം മാറ്റിവയ്ക്കാന്‍ അതാത് ക്ലബ്ബുകളുടെ കോച്ചുമാര്‍ ആവശ്യപ്പെടുകയായിരുന്നു.

Update: 2021-12-23 19:22 GMT


ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ രണ്ട് മല്‍സരങ്ങള്‍ കൂടി മാറ്റിവച്ചു. ഞായറാഴ്ച നടക്കേണ്ട ലിവര്‍പൂള്‍-ലീഡ്‌സ് മല്‍സരവും വോള്‍വ്‌സ്-വാറ്റ്‌ഫോഡ് മല്‍സരവുമാണ് മാറ്റിവച്ചത്. ലീഡ്‌സ്, വാറ്റ്‌ഫോഡ് ക്ലബ്ബുകളിലെ കൊവിഡ് വ്യാപനമാണ് മല്‍സരം മാറ്റിവയ്ക്കാന്‍ കാരണം. താരങ്ങളുടെ കുറവ് കാരണം മല്‍സരം മാറ്റിവയ്ക്കാന്‍ അതാത് ക്ലബ്ബുകളുടെ കോച്ചുമാര്‍ ആവശ്യപ്പെടുകയായിരുന്നു. വാറ്റ്‌ഫോഡിന്റെ ബേണ്‍ലി, ക്രിസ്റ്റല്‍ പാലസ്,വോള്‍വ്‌സ് എന്നിവര്‍ക്കെതിരായ മല്‍സരങ്ങളും മാറ്റിവച്ചിരുന്നു.




Tags:    

Similar News