ചാംപ്യന്‍മാരെ ഞെട്ടിച്ച് ലിവര്‍പൂള്‍; യുവനിരയുമായി യുനൈറ്റഡ് കുതിക്കുന്നു
വിജയക്കുതിപ്പ് തുടരുന്ന ലിവര്‍പൂള്‍ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് സിറ്റിയെ തോല്‍പ്പിച്ചത്. ഫാബിനോ(6), മുഹമ്മദ് സലാഹ്(13), സാദിയോ മാനെ(51) എന്നിവരാണ് സിറ്റിയെ നിലംപരിശാക്കിയത്.
ആന്‍ഫീല്‍ഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോല്‍വി. വിജയക്കുതിപ്പ് തുടരുന്ന ലിവര്‍പൂള്‍ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് സിറ്റിയെ തോല്‍പ്പിച്ചത്. ഫാബിനോ(6), മുഹമ്മദ് സലാഹ്(13), സാദിയോ മാനെ(51) എന്നിവരാണ് സിറ്റിയെ നിലംപരിശാക്കിയത്. തോല്‍വിയോടെ സിറ്റി നാലാം സ്ഥാനത്തേക്ക് വീണു. സിറ്റിക്കായി ബെര്‍ണാഡോ സില്‍വ 78ാം മിനിറ്റില്‍ ആശ്വാസ ഗോള്‍ നേടി. ജയത്തോടെ ലിവര്‍പൂള്‍ 34 പോയിന്റുമായി ലീഗില്‍ ബഹുദൂരം മുന്നിലാണ്. ഇന്നലെ നടന്ന മറ്റൊരു മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ബ്രിങ്ടണെ 3-1ന് തോല്‍പ്പിച്ചു. യുവനിരയുമായിറങ്ങിയ യുനൈറ്റഡ് ബ്രിങ്ടണെ നിലംപരിശാക്കുകയായിരുന്നു.
പെരേരിയ(17), പ്രോപ്പര്‍(19), റാഷ്‌ഫോഡ്(66) എന്നിവരാണ് യുനൈറ്റഡിനായി സ്‌കോര്‍ ചെയ്തത്. മറ്റൊരു മല്‍സരത്തില്‍ വോള്‍വ്‌സ് ആസ്റ്റ്ണ്‍ വില്ലയെ 2-1ന് തോല്‍പ്പിച്ചു. സ്പാനിഷ് ലീഗില്‍ ഇന്ന് നടന്ന മല്‍സരങ്ങളില്‍ മല്ലോര്‍ക്കാ, അത്‌ലറ്റിക്കോ ബില്‍ബാവോ, അത്‌ലറ്റിക്കോ മാഡ്രിഡ്, സെവിയ്യ എന്നിവര്‍ ജയം കണ്ടു. വിയ്യാറലിനെ 3-1നാണ് മല്ലോര്‍ക്ക തോല്‍പ്പിച്ചത്. ലെവന്റേയേ അത്‌ലറ്റിക്കോ ബില്‍ബാവോ 2-1ന് തോല്‍പ്പിച്ചപ്പോള്‍ എസ്പാനിയോളിനെ 3-1നാണ് അത്‌ലറ്റിക്കോ മാഡ്രിഡ് തോല്‍പ്പിച്ചത്. ഗെറ്റാഫെ ഒസാസുനാ മല്‍സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചപ്പോള്‍ റയല്‍ ബെറ്റിസിനെ 2-1ന് സെവിയ്യ തകര്‍ത്തു.
