ലൂക്കാക്കു വീണ്ടും ഇന്ററിലേക്ക്; മിനാമിനോ മൊണാക്കോയില്‍

2020ലാണ് റെഡ് ബുള്‍ സാള്‍സ്ബര്‍ഗില്‍ നിന്ന് താരം ലിവര്‍പൂളിലെത്തിയത്.

Update: 2022-06-22 06:27 GMT


മിലാന്‍: കഴിഞ്ഞ സീസണില്‍ ഇന്റര്‍മിലാനില്‍ നിന്ന് ചെല്‍സിയിലെത്തിയ ബെല്‍ജിയം സ്‌ട്രൈക്കര്‍ വീണ്ടും പഴയ ക്ലബ്ബിലേക്ക്. താരത്തെ നീണ്ട ലോണടിസ്ഥാനത്തിലാണ് ചെല്‍സി ഇന്ററിന് നല്‍കുന്നത്. ഇന്ററിലേക്ക് ചേക്കേറാന്‍ ലൂക്കാക്കു വേതനം വെട്ടിക്കുറച്ചെന്നും റിപ്പോര്‍ട്ടുണ്ട്.


 

അതിനിടെ ലിവര്‍പൂളിന്റെ ജപ്പാന്‍ താരം ഫ്രഞ്ച് ലീഗ് വണ്‍ ക്ലബ്ബ് മൊണാക്കോയുമായി കരാറിലെത്തി. മൊണാക്കോയുടെ 15മില്ല്യണ്‍ യൂറോയുടെ കരാര്‍ ലിവര്‍പൂള്‍ അംഗീകരിക്കുകയായിരുന്നു. 2020ലാണ് റെഡ് ബുള്‍ സാള്‍സ്ബര്‍ഗില്‍ നിന്ന് താരം ലിവര്‍പൂളിലെത്തിയത്.




Tags:    

Similar News