വിമര്‍ശകരുടെ വായടപ്പിച്ച് ക്ലോപ്പ്; പ്രീമിയര്‍ ലീഗിലെ വലിയ ജയവുമായി ലിവര്‍പൂള്‍

സീസണില്‍ ഒരു ജയം നേടാനാവത്ത ചെമ്പടയുടെ കോച്ച് ക്ലോപ്പ് ഏറെ വിമര്‍ശനങ്ങള്‍ക്ക് പാത്രമായിരുന്നു.

Update: 2022-08-27 16:33 GMT


ആന്‍ഫീല്‍ഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ സീസണിലെ ആദ്യ ജയം നേടി ലിവര്‍പൂള്‍. പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ ജയം സ്വന്തം പേരിലാക്കിയാണ് ലിവര്‍പൂള്‍ ഗ്രൗണ്ട് വിട്ടത്. ചാംപ്യന്‍ഷിപ്പില്‍ നിന്ന് പ്രമോഷന്‍ ലഭിച്ചെത്തിയ ബേണ്‍മൗത്തിനെ എതിരില്ലാത്ത ഒമ്പത് ഗോളിനാണ് ചെമ്പട തകര്‍ത്തത്. ആദ്യ രണ്ട് മല്‍സരങ്ങളില്‍ സമനിലയും മൂന്നാമത്തെ മല്‍സരത്തില്‍ യുനൈറ്റഡിനോട് തോല്‍വിയും വഴങ്ങിയാണ് ലിവര്‍പൂള്‍ ഇന്ന് വന്നത്.


ലൂയിസ് ഡയസ്സ്, ഫിര്‍മിനോ എന്നിവര്‍ ഇരട്ട ഗോളുകള്‍ നേടി. എലിയോട്ട്, അലക്‌സാണ്ടര്‍ അര്‍ണോള്‍ഡ്, വാന്‍ ഡെക്ക്, കാര്‍വാലോ എന്നിവരാണ് ലിവര്‍പൂളിനായി സ്‌കോര്‍ ചെയ്തത്.സീസണില്‍ ഒരു ജയം നേടാനാവത്ത ചെമ്പടയുടെ കോച്ച് ക്ലോപ്പ് ഏറെ വിമര്‍ശനങ്ങള്‍ക്ക് പാത്രമായിരുന്നു.





Tags:    

Similar News