ആന്‍ഫീല്‍ഡില്‍ 54ാം ജയം; ലീഗില്‍ 18ാം ജയം; വെസ്റ്റ്ഹാമിനോട് പൊരുതി ജയിച്ച് ചെമ്പട

ആന്‍ഫീല്‍ഡിലെ ലിവര്‍പൂളിന്റെ തുടര്‍ച്ചയായ 54ാം ജയമാണിത്. കൂടാതെ പ്രീമിയര്‍ ലീഗിലെ 44ാം ജയവും.

Update: 2020-02-25 06:05 GMT

ആന്റഫീല്‍ഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ കുഞ്ഞന്‍മാരായ വെസ്റ്റ്ഹാമിനോട് പൊരുതി ജയിച്ച് ലിവര്‍പൂള്‍. 3-2നാണ് ചെമ്പടയുടെ ജയം. ഒരു ഗോളിന് മുന്നിലെത്തിയ ശേഷമാണ് ലീഗിലെ 18ാം സ്ഥാനക്കാര്‍ ലിവര്‍പൂളിന് മുന്നില്‍ തോല്‍വിയടിയറവച്ചത്.

ആന്‍ഫീല്‍ഡിലെ ലിവര്‍പൂളിന്റെ തുടര്‍ച്ചയായ 54ാം ജയമാണിത്. കൂടാതെ പ്രീമിയര്‍ ലീഗിലെ 44ാം ജയവും. പ്രീമിയര്‍ ലീഗിലെ തുടര്‍ച്ചയായ 18ാം മല്‍സരത്തിലെ ജയവുമാണ് ലിവര്‍പൂള്‍ ഇന്ന് നേടിയത്. തുടര്‍ച്ചയായി 17 മല്‍സരങ്ങള്‍ ജയിച്ച മാഞ്ചസ്റ്റര്‍ സിറ്റിയുടെ 2017ലെ റെക്കോഡാണ് ലിവര്‍പൂള്‍ ഇന്ന് തകര്‍ത്തത്. വൈനല്‍ഡം(9), മുഹമ്മദ് സലാഹ്(68), മാനെ (81) എന്നിവരുടെ ഗോളിലൂടെയാണ് ചെമ്പട ജയിച്ചത്. ഡിഓപ്പ് (12), ഫോര്‍ണല്‍സ് (54) എന്നിവരാണ് വെസ്റ്റ്ഹാമിനായി സ്‌കോര്‍ ചെയ്തത്. മാനെയുടെ ഗോളാണ് ലിവര്‍പൂളിനെ സമനിലയില്‍ നിന്നും രക്ഷിച്ചത്.