മെസ്സിയുടെ 768ാം മല്‍സരം; സോസിഡാഡിനെ ഗോള്‍മഴയില്‍ മുക്കി ബാഴ്‌സ

ബാഴ്‌സലോണാ ഇതിഹാസം സാവിയുടെ 767 മല്‍സരങ്ങള്‍ എന്ന റെക്കോഡ് ആണ് മെസ്സി ഇന്ന് പഴങ്കഥയാക്കിയത്.

Update: 2021-03-22 03:30 GMT





ക്യാംപ്നൗ: സ്പാനിഷ് ലീഗ് കിരീട പോരാട്ടത്തില്‍ ഞങ്ങള്‍ മുന്നിലുണ്ടെന്ന് തെളിയിച്ച് വീണ്ടും ബാഴ്‌സലോണ. ഇന്ന് നടന്ന മല്‍സരത്തില്‍ നായകന്‍ ലയണല്‍ മെസ്സിയുടെ ചിറകിലേറിയാണ് ബാഴ്‌സ സോസിഡാഡിനെ 6-1ന് തകര്‍ത്തത്. ബാഴ്‌സലോണയ്ക്കായി ഏറ്റവും കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ച റെക്കോഡ് (768) സ്വന്തമാക്കിയ രാത്രി മിശ്ശിഹ അവിവസ്മരണീയമാക്കി. രണ്ട് ഗോളും (56, 89) ഒരു അസിസ്റ്റും മെസ്സി നേടിയപ്പോള്‍ ഡെസ്റ്റും ഇരട്ട ഗോള്‍ നേടി. ശേഷിക്കുന്ന ഗോളുകള്‍ ഡെംബലേയുടെയും ഗ്രീസ്മാന്റെയും വകയായിരുന്നു. 23 ഗോളുകളുമായി മെസ്സിയാണ് ലാ ലിഗയിലെ ടോപ് സ്‌കോറര്‍. ജയത്തോടെ ബാഴ്‌സ ലീഗില്‍ വീണ്ടും രണ്ടാമതെത്തി. മുന്‍ ബാഴ്‌സലോണാ ഇതിഹാസം സാവിയുടെ 767 മല്‍സരങ്ങള്‍ എന്ന റെക്കോഡ് ആണ് മെസ്സി ഇന്ന് പഴങ്കഥയാക്കിയത്. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ സെല്‍റ്റാ വിഗോയെ 3-1ന് റയല്‍ തോല്‍പ്പിച്ചിരുന്നു. മല്‍സരത്തില്‍ കരീം ബെന്‍സിമ ഇരട്ട ഗോള്‍ നേടി. അസാന്‍സിയോയാണ് മറ്റൊരു ഗോള്‍ നേടിയത്.




Tags: