അര്‍ജന്റീനയ്ക്കായി നാല് ലോകകപ്പുകളില്‍ ഗോള്‍; മറഡോണയെ പിന്തള്ളി മെസ്സി

Update: 2022-11-22 13:17 GMT


ദോഹ: നാല് ലോകകപ്പുകളില്‍ ഗോള്‍ നേടിയ ആദ്യ അര്‍ജന്റീനന്‍ താരമായി ലയണല്‍ മെസ്സി. ഇന്ന് സൗദി അറേബ്യക്കെതിരേ നടന്ന ലോകകപ്പിലെ ആദ്യ മല്‍സരത്തില്‍ സ്‌കോര്‍ ചെയ്തതോടെയാണ് മെസ്സി ഇതിഹാസ താരം ഡീഗോ മറഡോണയുടെ റെക്കോഡ് പിന്തള്ളിയത്. മറഡോണ മൂന്ന് ലോകകപ്പുകളില്‍ സ്‌കോര്‍ ചെയ്തിരുന്നു. 2006, 2014, 2018 ലോകകപ്പുകളിലും മെസ്സി സ്‌കോര്‍ ചെയ്തിരുന്നു. നാല് ലോകകപ്പുകളില്‍ സ്‌കോര്‍ ചെയ്തവരായ പെലെ, സീലര്‍, മിറോസ്ലാവ് ക്ലോസ്, ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവര്‍ക്കൊപ്പം മെസ്സിയും എലൈറ്റ് ക്ലബ്ബില്‍ സ്ഥാനം നേടി.


Tags: