767 മല്‍സരങ്ങള്‍; മെസ്സി സാവിയ്‌ക്കൊപ്പം; ഇന്ന് ഡബിളും

2004 ഒക്ടോബറില്‍ എസ്പാനിയോളിനെതിരേ സബ്‌സ്റ്റിറ്റിയൂട്ട് ആയി ഇറങ്ങിയാണ് മിശിഹാ ബാഴ്‌സയ്ക്കായി അരങ്ങേറ്റം നടത്തിയത്.

Update: 2021-03-16 04:05 GMT



ക്യാംപ് നൗ;ബാഴ്‌സലോണയ്ക്കായി ഏറ്റവും കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ച സാവി ഹെര്‍ണാണ്ടസിന്റെ റെക്കോഡിനൊപ്പം സൂപ്പര്‍ താരം ലയണല്‍ മെസ്സി. ഇന്ന് സ്പാനിഷ് ലീഗില്‍ ഹുസ്‌കയെ നേരിട്ടതോടെ മെസ്സി കളിച്ച മല്‍സരങ്ങളുടെ എണ്ണം 767 ആയി. തന്റെ 767ാം മല്‍സരത്തില്‍ താരം ഇരട്ട ഗോളുകളും നേടി ടീമിനെ ജയത്തിലേക്ക് നയിച്ചു.


4-1നാണ് ബാഴ്‌സയുടെ ജയം. മെസ്സിയുടെ ഗോളുകള്‍ 13, 90 മിനിറ്റുകളിലായിരുന്നു. ഗ്രീസ്മാന്‍, മിന്‍ഗുസാ എന്നിവരാണ് ബാഴ്‌സയുടെ മറ്റ് സ്‌കോറര്‍മാര്‍. മിന്‍ഗുസയുടെ ഗോളിന് മെസ്സിയാണ് അസിസ്റ്റ് ഒരുക്കിയത്. 2004 ഒക്ടോബറില്‍ എസ്പാനിയോളിനെതിരേ സബ്‌സ്റ്റിറ്റിയൂട്ട് ആയി ഇറങ്ങിയാണ് മിശിഹാ ബാഴ്‌സയ്ക്കായി അരങ്ങേറ്റം നടത്തിയത്. ഇന്നത്തെ ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള പോയിന്റ് അന്തരം നാലാക്കി കുറയ്ക്കാന്‍ ബാഴ്‌സയ്ക്കായി.




Tags: