റൊസ്സാരിയോയില്‍ ഇതിഹാസങ്ങള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് മെസ്സി

Update: 2023-06-25 06:36 GMT

ബ്യൂണസ്‌ഐറിസ്: അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസ്സി തന്റെ 36ാം ജന്‍മദിനം ജന്‍മനാടായ റൊസ്സാരിയോയില്‍ ആഘോഷിച്ചു. അര്‍ജന്റീനയുടെ മുന്‍ താരമായിരുന്ന യുവാന്‍ റിക്വാല്‍മിയുടെ വിടവാങ്ങല്‍ മല്‍സരത്തിന് ശേഷമാണ് മെസ്സിയുടെ ജന്‍മദിനാഘോഷങ്ങള്‍ നടന്നത്. ലോകകപ്പ് നേടിയ അര്‍ജന്റീനാ ടീം ന്യൂവെല്‍സ് ഓള്‍ ബോയിസ് ക്ലബ്ബിലെ താരങ്ങള്‍ക്കെതിരേ ഇന്ന് സന്നാഹ മല്‍സരം കളിച്ചിരുന്നു. മല്‍സരത്തില്‍ മെസ്സി ഹാട്രിക്ക് നേടി. റിക്വാല്‍മിക്ക് പുറമെ മുന്‍ താരങ്ങളായ സെര്‍ജിയോ അഗ്വേറോ, കോച്ച് ലയണല്‍ സ്‌കലോണി, കാര്‍ലോസ് ബിയാഞ്ചി, ലയണല്‍ സ്‌കലോനി, വാള്‍ട്ടര്‍ സാമുവല്‍, പാബ്ലോ ഐമര്‍, മാക്സി റോഡ്രിഗസ്, ലിയാന്‍ഡ്രോ പരേഡ്സ്, ഗില്ലെര്‍മോ ബാരോസ് ഷെലോട്ടോ, ജോര്‍ജ്ജ് ബെര്‍മുഡെസ് എന്നിവരെല്ലാം മല്‍സരത്തില്‍ കളിച്ചിരുന്നു. അര്‍ജന്റീനയുടെ പഴയ കാല താരങ്ങളെല്ലാം ചടങ്ങില്‍ സന്നിഹതാരായിരുന്നു. വര്‍ണ്ണാഭമായ ചടങ്ങില്‍ സ്റ്റേഡിയം നിറഞ്ഞ് കവിഞ്ഞിരുന്നു.


 

Messi with a hattrick already in the first half 😂⚽️⚽️⚽️











Tags: