ഇറ്റാലിയന്‍ സീരി എയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; മാര്‍ട്ടിന്‍സിന് ഹാട്രിക്ക്; ഇന്റര്‍ ഒന്നില്‍

സലറനിറ്റാനയെ എതിരില്ലാത്ത അഞ്ച് ഗോളിന് ഇന്റര്‍ പരാജയപ്പെടുത്തി

Update: 2022-03-05 06:13 GMT


ടൂറിന്‍: ഇറ്റാലിയന്‍ സീരി എയില്‍ ഇടവേളയ്ക്ക് ശേഷം ഇന്റര്‍മിലാന്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.ലീഗിലെ അവസാന സ്ഥാനക്കാരായ സലറനിറ്റാനയെ എതിരില്ലാത്ത അഞ്ച് ഗോളിന് ഇന്റര്‍ പരാജയപ്പെടുത്തി.ജയത്തോടെ ഒരു പോയിന്റിന്റെ ലീഡോടെ ഇന്റര്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു.അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലൗട്ടേരോ മാര്‍ട്ടിന്‍സ് ഹാട്രിക്ക് നേടിയ മല്‍സരത്തില്‍ ഡെസ്‌ക്കോ ഇരട്ട ഗോളും നേടി. ലീഗില്‍ നപ്പോളി(57), എസി മിലാന്‍(57), യുവന്റസ് (50) എന്നിവരാണ് നാല് വരെ സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്.




Tags:    

Similar News